കശ്മീരില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ലഷ്കര്‍-എ-തൊയ്ബയില്‍ അംഗങ്ങളായ മൂന്ന് തീവ്രവാദികളും ഒരു നാഷണല്‍ കോണ്‍ഫറന്‍സ് യുവനേതാവുമുള്‍പ്പടെ അഞ്ചു പേര്‍ ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച വൈകുന്നേരത്തിനു ശേഷം കശ്മീര്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ബാരാമുള്ള ജില്ലയിലെ ബന്ദിപുരയിലുള്ള പഴല്‍പുരയില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.
തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതനുസരിച്ച് പരിശോധനയ്ക്കെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളില്‍ രണ്ടുപേര്‍ പാകിസ്താന്‍ സ്വദേശികളായ അബു ഉമര്‍, അബു ഖര എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മധ്യകശ്മീരിലെ ബദ്ഗാം ജില്ലയിലാണ് നാഷണല്‍ കോണ്‍ഫറന്‍സ് യുവനേതാവ് ഗുലാം മുഹമ്മദ് മീര്‍ കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്ന് ബദ്ഗാമിലേക്കുള്ള ബസ്സില്‍ സഞ്ചരിക്കുകയായിരുന്ന മീറിനെ തീവ്രവാദികള്‍ വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി വെടിവെക്കുകയായിരുന്നു.
അതേസമയം മൂന്ന് തീവ്രവാദികള്‍ ബന്ദിപുരയില്‍ പൊലീസിനു മുമ്പാകെ കീഴടങ്ങിയിട്ടുണ്ട്. മുഹമ്മദ് റഫീഖ്, ഗുലാം ഹസ്സന്‍, മുനീര്‍ അഹമ്മദ് എന്നിവരാണ് കീഴടങ്ങിയത്.












Click it and Unblock the Notifications