രാമക്ഷേത്രം: വിഎച്ച്പി തീരുമാനം അടുത്തയാഴ്ച
ദില്ലി: അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതു സംബന്ധിച്ച് ഒക്ടോബര്‍ 18 ബുധനാഴ്ച ഗോവയിലാരംഭിക്കുന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ദ്വിദിന സമ്മേളനത്തില്‍ തീരുമാനമുണ്ടാകും.
വിഎച്ച്പി സീനിയര്‍ വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ് കിഷോര്‍ ഒക്ടോബര്‍ 10 ചൊവാഴ്ച ദില്ലിയില്‍ അറിയിച്ചതാണ് ഇക്കാര്യം. സംഘപരിവാറിന്റെ ഉന്നതാധികാര സമിതിയായ മാര്‍ഗദര്‍ശക് മണ്ഡലിന്റെ ഈ യോഗത്തില്‍ വിഎച്ച്പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കു പുറമേ 80 ധര്‍മ്മാചാര്യന്മാരും പങ്കെടുക്കും.
വിശ്വ ഹിന്ദു പരിഷത്ത് ക്ഷേത്രനിര്‍മ്മാണം തുടങ്ങാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ധര്‍മ്മാചാര്യന്മാരുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ 2001 ജനവരിയില്‍ അലഹബാദിലെ കുംഭമേളയോടനുബന്ധിച്ചു നടക്കുന്ന വിഎച്ച്പി സെന്‍ട്രല്‍ ബോര്‍ഡ് ട്രസ്റ് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും- ഗിരിരാജ് കിഷോര്‍ പറഞ്ഞു.
ക്ഷേത്രനിര്‍മ്മാണത്തിനുപയോഗിക്കുന്ന ശിലകളില്‍ 40 ശതമാനത്തിന്റെയും കൊത്തുപണികള്‍ പൂര്‍ത്തിയായി എന്ന് മാര്‍ഗനിര്‍ദ്ദേശക് മണ്ഡലിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications