കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ശസ്ത്രക്രിയ വിജയകരം

  • By Staff
Google Oneindia Malayalam News

മുംബൈ: പ്രധാനമന്ത്രി വാജ്പേയിയുടെ ഇടതു കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വിജയകരമായി അവസാനിച്ചു.

ഒക്ടോബര്‍ പത്ത് ചൊവാഴ്ച രാവിലെ 9:30ന് ആരംഭിച്ച ശസ്ത്രക്രിയ ഒന്നര മണിക്കൂര്‍ നീണ്ടു. ന്യൂയോര്‍ക്കില്‍ നിന്നിവിടെയെത്തിയ അസ്ഥിരോഗ വിദഗ്ദ്ധന്‍ ഡോ.ചിത്തരഞ്ജന്‍ എസ്.റാണാവത്താണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്കിയത്. മാറ്റിവെച്ച കാല്‍മുട്ടിന് ശരാശരി പത്തു വര്‍ഷത്തേക്ക് കുഴപ്പമൊന്നുമുണ്ടാവില്ലെന്ന് ഡോ.റാണാവത്ത് പറഞ്ഞു.

രാവിലെ 8:30ന് ആഭ്യന്തര മന്ത്രി എല്‍.കെ.അദ്വാനിയും വിവരസാങ്കേതികവിദ്യാ മന്ത്രി പ്രമോദ് മഹാജനും ആശുപത്രിയിലെത്തി പ്രധാനമന്ത്രിയെ കണ്ടു. വ്യവസായ മന്ത്രി മുരളീ മനോഹര്‍ ജോഷിയും ആശുപത്രിയിലെത്തിയെങ്കിലും അദ്ദേഹത്തിന് വാജ്പേയിയെ കാണാനായില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X