Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്റ് അനധികൃതമെന്ന് റിക്രൂട്ടിംഗ് ഏജന്‍സി

തിരുവനന്തപുരം: കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ജെറി വര്‍ഗീസ് കണ്‍സള്‍ട്ടന്റ്സ് എന്ന റിക്രൂട്ടിംഗ് ഏജന്‍സിയുടെ ഓഫീസില്‍ നടത്തിയ പൊലീസ് റെയ്ഡും അറസ്റ്റും അനധികൃതമായിരുന്നെവെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

ഒക്ടോബര്‍ 10 ചൊവാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് കമ്പനി അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

വിദേശത്തേയ്ക്ക് റിക്രൂട്ട്മെന്റ് നടത്താനുള്ള എല്ലാ രേഖകളും തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നതായി കമ്പനി പ്രതിനിധികള്‍ അവകാശപ്പെട്ടു. രേഖകളുടെ പകര്‍പ്പുകള്‍ അവര്‍ പത്രസമ്മേളനത്തില്‍ ഹാജരാക്കി. കമ്പനി വക്താക്കളായ ജോയി മാമ്മന്‍, അഡ്വ. കൊട്ടാരക്കര പൊന്നച്ചന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഒക്ടോബര്‍ ആറ് വെള്ളിയാഴ്ചയാണ് അനധികൃതറിക്രൂട്ട്മെന്റ് നടത്തുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് ജെറിവര്‍ഗീസ് കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും ഒരു സൗദി പൗരനടക്കം അഞ്ചു പേരെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത് . സ്ഥാപനത്തില്‍ വിദേശ കമ്പനിയിലേയ്ക്കുള്ള ഇന്റര്‍വ്യൂ നടന്നു കൊണ്ടിരുന്ന സമയത്തായിരുന്നു അറസ്റ്റ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+