ബസ് ചാര്‍ജ് കൂട്ടണമെന്ന് ആവശ്യമുയരുന്നു
തിരുവനന്തപുരം: പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ബസ് ചാര്‍ജും ആനുപാതികമായി കൂട്ടണമെന്ന ആവശ്യമുയരുന്നു.
പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷനാണ് ഈ ആവശ്യം മുന്നോട്ടു വെച്ചിട്ടുള്ളത്. കിലോമീറ്ററിന് ഇപ്പോഴുള്ള ചാര്‍ജായ 28 പൈസയില്‍ നിന്ന് 32 പൈസയാക്കണമെന്നും മിനിമം ചാര്‍ജ് 2.50 രൂപയായി വര്‍ധിപ്പിക്കണമെന്നുമാണ് ഫെഡറേഷന്റെ ആവശ്യം.
ഡീസല്‍ വില വര്‍ധിച്ചപ്പോള്‍ ദിവസേനയുള്ള ചെലവ് 350 മുതല്‍ 400 രൂപ വരെ വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് തങ്ങള്‍ ചാര്‍ജുവര്‍ധന ആവശ്യപ്പെടുന്നതെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ചാര്‍ജുവര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 18ന് കളക്ടറേറ്റുകള്‍ക്കു മുന്നിലും ഒക്ടോബര്‍ 25ന് സെക്രട്ടേറിയറ്റ് നടയിലും പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ധര്‍ണ നടത്തും.












Click it and Unblock the Notifications