നാളികേര കര്‍ഷകരെ സഹായിക്കാന്‍ പദ്ധതി
തിരുവനന്തപുരം: വിപണിയില്‍ വെളിച്ചെണ്ണ വില കുത്തനെ ഇടിഞ്ഞതുമൂലം കഷ്ടപ്പെടുന്ന നാളികേര കര്‍ഷകര്‍ക്ക് സഹായകമായ ചില പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കും. ഒക്ടോബര്‍ 10 ചൊവാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കൃഷിമന്ത്രി കൃഷ്ണന്‍ കണിയാംപറമ്പിലാണ് ഇക്കാര്യം അറിയിച്ചത്.
നാളികേരം ഉപയോഗിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലിറക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്. മില്‍മാ സ്റാളുകളുടെ മാതൃകയിലുണ്ടാക്കുന്ന സ്റാളുകളില്‍ കരിക്ക് വില്പന നടത്തും. പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലായിലാണ് ഇത് ആദ്യം നടപ്പിലാക്കുക.












Click it and Unblock the Notifications