Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ലീഗുമായുള്ള ധാരണയെക്കുറിച്ച് വിമര്‍ശനം

തിരുവനന്തപുരം: മുസ്ലീം ലീഗുമായി പ്രാദേശികതലത്തില്‍ ധാരണയുണ്ടാക്കിയ അടവുനയത്തിനെതിരെ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ വിമര്‍ശനം.

പഞ്ചായത്തു തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗം ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച ആരംഭിച്ചു. യോഗത്തില്‍ ചില ജില്ലാ സെക്രട്ടറിമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ലീഗുമായുള്ള ബന്ധം വിമര്‍ശന വിധേയമായത്. തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്കു കാര്യമായ ഗുണമുണ്ടാക്കിയില്ലെന്ന അഭിപ്രായമുണ്ടായി.

മുന്നണിയിലെ മറ്റു ഘടകകക്ഷികളുമായുള്ള ബന്ധം ശക്തമാക്കണമെന്ന നിര്‍ദ്ദേശം ചില അംഗങ്ങള്‍ മുന്നോട്ടുവെച്ചു. ജനകീയാസൂത്രണ നേട്ടം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും അഭിപ്രായമുയര്‍ന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച വിശദമായ ചര്‍ച്ച ഇത്തവണത്തെ യോഗത്തില്‍ ഉണ്ടാവില്ല. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ നവംബറില്‍ വീണ്ടും സംസ്ഥാന സമിതി യോഗം ചേരും.

ക്രൈസ്തവ സഭകളില്‍ രണ്ടെണ്ണമൊഴികെയുള്ളവ വിദേശസ്വാധീനമുള്ളവയാണെന്നും അവയെ ഭാരതവല്കരിക്കണമെന്നുമുള്ള ആര്‍എസ്എസ് മേധാവി സുദര്‍ശന്റെ പ്രസ്താവന ഭരണഘടനയോടുള്ള അവഹേളനവും മതനിരപേക്ഷതയോടുള്ള വെല്ലുവിളിയുമാണെന്ന് സിപിഎം സംസ്ഥാന സമിതി യോഗം പാസാക്കിയ പ്രമേയം അഭിപ്രായപ്പെട്ടു.

ക്രൈസ്തവര്‍ക്കെതിരെയുള്ള കയ്യേറ്റങ്ങളും കൊലയും കൊള്ളയും തുടരാനുള്ള പരസ്യാഹ്വാനമാണിതെന്ന് പ്രമേയം കുറ്റപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+