കു വൈത്തില്‍ നിന്നെത്തിയ മൃതദേഹം തടഞ്ഞുവച്ചു
കൊച്ചി: കുവൈറ്റില്‍ വച്ചു മരിച്ച വിദേശമലയാളിയുടെ മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒക്ടോബര്‍ പത്ത് ചൊവാഴ്ച മണിക്കൂറുകളോളം തടഞ്ഞു വച്ചു.
ഒക്ടോബര്‍ മൂന്ന് ചൊവാഴ്ച കുവൈറ്റില്‍ അന്തരിച്ച കോഴഞ്ചരി സ്വദേശി ബിജി ജോണിന്റെ മൃതദേഹമാണ് വിമാനത്താവള അധികൃതര്‍ തടഞ്ഞു വച്ചത്. മൃതദേഹത്തോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫക്കറ്റ് ഇല്ലെന്നതായിരുന്നു ഇതിനു കാരണമായി അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സംവിധാനം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്നുമില്ല.
അധികൃതര്‍ നിരുത്തരവാദപരമായി പെരുമാറിയെന്ന് ബിജിയുടെ ബന്ധുക്കള്‍ വിമാനത്താവള ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications