കൃഷ്ണന്‍ നായരുടെ മൃതദേഹം സംസ്കരിച്ചു
തിരുവനന്തപുരം: ഒക്ടോബര്‍ ഒമ്പത് തിങ്കളാഴ്ച അന്തരിച്ച മുന്‍ ഡി ജി പി എന്‍.കൃഷ്ണന്‍ നായരുടെ മൃതദേഹം സംസ്കരിച്ചു. ഒക്ടോബര്‍ 10 ചൊവാഴ്ച സംസ്ഥാന പൊലീസ് ബഹുമതികളോടെ മൃതദേഹം തൈക്കാട്് വൈദ്യുതി ശ്മശാനത്തില്‍ ആയിരുന്നു ശവസംസ്കാരം.
കൃഷ്ണന്‍നായരുടെ ആഗ്രഹപ്രകാരമായിരുന്നു തൈക്കാട് ശ്മശാനത്തില്‍ ചടങ്ങുകള്‍ നടത്തിയത്. ചൊവാഴ്ച രാവിലെ സ്വദേശമായ കൊല്ലത്തു നിന്നും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു.
രാഷ്ട്രീയ , സാമൂഹിക, സാസ്കാരിക , ഉദ്യോഗസ്ഥ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. മുഖ്യമന്ത്രി ഇ കെ നായനാര്‍ക്ക് വേണ്ടിയും പ്രതിപക്ഷ നേതാവ് എ കെ ആന്റണിക്കു വേണ്ടിയും റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു.












Click it and Unblock the Notifications