കണ്ണൂരില്‍ 75 ശതമാനം പോളിംഗ്
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ 30 ബൂത്തുകളില്‍ ഒക്ടോബര്‍ 10 ചൊവാഴ്ച നടന്ന റീപോളിംഗില്‍ 75 ശതമാനം പോളിംഗ് നടന്നു. അതിശക്തമായ സുരക്ഷാക്രമീകരണങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന പോളിംഗ് പൊതുവേ സമാധാനപരമായിരുന്നു.
മൊകേരി പഞ്ചായത്തിലെ മാക്കൂല്‍ പീടികയില്‍ പൊലീസ് വാഹനത്തിനു നേരെ ബോംബേറുണ്ടായി.ഇതേത്തുടര്‍ന്ന് പൊലീസ് ആകാശത്തേയ്ക്ക് 13 റൗണ്ട് വെടിവച്ചു. ആര്‍ക്കും പരിക്കില്ല.
ഭൂരിഭാഗം വോട്ടര്‍മാരും രാവിലെതന്നെ എത്തി വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയത്. പോളിംഗ് ബൂത്തിന് 300 മീറ്റര്‍ അകലെ ദേഹപരിശോധന നടത്തിയതിനു ശേഷമാണ് വോട്ടര്‍മാരെ കടത്തിവിട്ടത്. പോളിംഗ് സ്റ്റേഷനുകളിലും ബാരിക്കേഡുകള്‍ ഉയര്‍ത്തിയിരുന്നു.
ഒക്ടോബര്‍ 11ബുധനാഴ്ചയാണ് വോട്ടെണ്ണല്‍ . ഇതിനും കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications