കണ്ണൂരില്‍ റീപോളിംഗ് സമാധാനപരം
കണ്ണൂര്‍: കണ്ണൂരിലെ മുപ്പത് ബൂത്തുകളില്‍ ഒക്ടോബര്‍ 10 ചൊവാഴ്ച നടക്കുന്ന റീപോളിംഗ് സമാധാനപരമായി തുടരുന്നു. രണ്ടു ബൂത്തുകളിലുണ്ടായ ചെറിയ അക്രമങ്ങളൊഴിച്ചാല്‍ വോട്ടെടുപ്പ് സമാധനപരമാണെന്ന് ജില്ലാധികൃതര്‍ അറിയിച്ചു.
ഉച്ചവരെ 50 ശതമാനം പോളിംഗ് നടന്നതായാണ് ആദ്യകണക്കുകള്‍ സൂചിപ്പിക്കുന്നത്.
കനത്ത പോലീസ് സംരക്ഷണത്തിലാണ് റീപോളിംഗ് നടക്കുന്നത്. ഓരോ ബൂത്തുകളുടെയും 200 മീറ്റര്‍ മുമ്പു വെച്ചു തന്നെ പൊലീസ് പരിശോധന നടത്തിയ ശേഷമാണ് വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ വിടുന്നത്.
റീപോളിംഗിനുവേണ്ടി ഒരുക്കിയ സംവിധാനങ്ങള്‍ പൂര്‍ണമായും വിജയം കണ്ടതായി ജില്ലാ കളക്ടര്‍ ജ്യോതിലാല്‍ പറഞ്ഞു.












Click it and Unblock the Notifications