പീഡനം: ശാസ്ത്രജ്ഞയുടെ പരാതി അന്വേഷിക്കുന്നു
കോട്ടയം: പരിശീലനത്തിനായി വിദേശത്തു പോയ ബംഗാളി ശാസ്ത്രജ്ഞയെ സഹപ്രവര്‍ത്തകര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവന്ന പരാതിയില്‍ അന്വേഷണമാരംഭിച്ചു. റബര്‍ബോര്‍ഡിലെ വിമന്‍സ് ഗ്രീവന്‍സ് സെല്ലാണ് അന്വേഷണം നടത്തുന്നത്.
സ്റാറ്റിസ്റിക്സ് ആന്‍ഡ് പ്ലാനിംഗ് ജോയിന്റ് ഡയറക്ടര്‍ ഇ. ലളിതകുമാരിയാണ് അന്വേഷണ സമിതിയുടെ ചെയര്‍മാന്‍. നിയമോപദേഷ്ടാവും വനിതാ അസിസ്റന്റ് സെക്രട്ടറിയും സമിതിയിലുണ്ട്.
റബര്‍ബോര്‍ഡിന്റെ അഗര്‍ത്തല റീജിണല്‍ റിസര്‍ച്ച് സ്റേഷനിലെ ശാസ്ത്രജ്ഞയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. റബര്‍ കൃഷിവികസന പദ്ധതിയുടെ ഭാഗമായി സപ്തംബറില്‍ വിദേശത്തു പോയപ്പോള്‍ ഹോട്ടലില്‍ വെച്ച് പരിശീലനത്തിനു വന്നവരില്‍ മൂന്നു പേര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ശാസ്ത്രജ്ഞ പരാതിപ്പെട്ടത്.
കോട്ടയത്തെത്തിയ ശേഷം ശാസ്ത്രജ്ഞ റബര്‍ ബോര്‍ഡ് ചെയര്‍മാനെ കണ്ടാണ് പരാതി ബോധിപ്പിച്ചത്. പരാതി എഴുതി തന്നിട്ടില്ലെങ്കിലും വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ വിമന്‍സ് ഗ്രീവന്‍സ് സെല്ലിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ചെയര്‍മാന്‍ പറഞ്ഞു. പരാതി എഴുതിക്കൊടുക്കാന്‍ ശാസ്ത്രജ്ഞ വിസമ്മതിക്കുകയായിരുന്നുവത്രെ.
പരിശീലനത്തിന് പോയ 15 പേരില്‍ രണ്ടു വനിതകളാണുണ്ടായിരുന്നത്. ഇരുവരും മലയാളികളായിരുന്നില്ല












Click it and Unblock the Notifications