Get Updates
Get notified of breaking news, exclusive insights, and must-see stories!

പുണ്യാഹവിവാദം: എസ്എന്‍ഡിപി മാര്‍ച്ച് ബുധനാഴ്ച

കൊച്ചി: ഗുരുവായൂരില്‍ പുണ്യാഹം നടത്തിയതില്‍ പ്രതിഷേധിച്ച് എസ് എന്‍ ഡി പി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന അയിത്തോച്ചാടന മാര്‍ച്ച് ഒക്ടോബര്‍ 11 ബുധനാഴ്ച ആരംഭിക്കും. രാവിലെ ഒമ്പതിന് ശിവഗിരിയില്‍ നിന്നും ആരംഭിക്കുന്ന ജാഥ ഒക്ടോബര്‍ 15 ന് ഗുരുവായൂരില്‍ സമാപിക്കും. ജാഥ കടന്നു പോകുന്ന സ്ഥലങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് യോഗം ഭാരവാഹികള്‍ ഒക്ടോബര്‍ 10 ചൊവാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഹിന്ദുമതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ഗുരുവായൂര്‍ അടക്കമുളള ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണമെന്ന് യോഗം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കാലോചിതമല്ലാത്ത ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താന്‍ ക്ഷേത്രം നടത്തിപ്പുകാരും സമൂഹവും തയ്യാറാകണം. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിശ്വാസികളെ ക്ഷേത്രങ്ങില്‍ നിന്നും അകറ്റി നിര്‍ത്തരുത്.

ഗുരുവായൂരില്‍ വിവാദമായ പുണ്യാഹ കര്‍മ്മത്തിലൂടെ സവര്‍ണ മേധാവിത്വം തനി നിറം കാട്ടിയിരിക്കുകയാണെന്ന് എസ് എന്‍ ഡി പി ആരോപിച്ചു. കേരളത്തിലെ ഏറ്റവും വലിയ സമുദായത്തേയും ജനസമൂഹത്തെയും യാഥാസ്ഥിതിക ശക്തികള്‍ പുണ്യാഹ പ്രക്രിയയിലൂടെ അപമാനിക്കുകയായിരുന്നു.

പുണ്യാഹവിവാദത്തില്‍ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇരട്ടത്താപ്പാണ് പ്രകടിപ്പിച്ചത്. പുണ്യാഹത്തെ പാര്‍ട്ടികള്‍ പുറമേ അപലപിച്ചെങ്കിലും ദേവസ്വം ബോര്‍ഡില്‍ അംഗങ്ങളായ ഈ കക്ഷികളുടെ പ്രതിനിധികള്‍ സംഭവത്തെ ന്യായീകരിക്കുകയായിരുന്നു.

മനുഷ്യാവകാശലംഘനം നടത്തിയ ഗുരുവായൂര്‍ തന്ത്രിയെ നീക്കം ചെയ്യുക, തന്ത്രിയുടെ നടപടിയെ ന്യായീകരിച്ച ദേവസ്വം ഭരണസമിതിയെ പിരിച്ചു വിടുക, ക്ഷേത്രാചാരങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക, മുഴുവന്‍ വിശ്വാസികള്‍ക്കും പുണ്യാഹ ഭീതി കൂടാതെ ക്ഷേത്രപ്രവേശനം അനുവദിക്കുക, ദേവസ്വം നിയമനങ്ങളിലും ബോര്‍ഡ് അംഗത്വത്തിലും ദളിത് പിന്നോക്ക സംഘടനാ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഭാരവാഹികള്‍ ഉന്നയിച്ചു. യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് സി.കെ വിദ്യാസാഗര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+