Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് കോണ്‍ഗ്രസ് പുനസംഘടന വൈകും

ദില്ലി: കേരളത്തില്‍ കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനു ശേഷമേ യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയുണ്ടാകൂവെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് അറിയിച്ചു.

കീഴ്വഴക്കം അനുസരിച്ച് നാമനിര്‍ദ്ദേശത്തിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് കേന്ദ്ര നേതൃത്വം ഉദ്ദേശിക്കുന്നതെന്ന് ഒക്ടോബര്‍ 10 ചൊവാഴ്ച ആസാദ് അറിയിച്ചു. ഇക്കാര്യം കേരളത്തിലെ കോണ്‍ഗ്രസ്നേതൃത്വവുമായി ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയില്ലെന്ന് ആസാദ് അറിയിച്ചു. എന്തായാലും പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കില്ല.

കെ സി വേണുഗോപാല്‍ എം എല്‍ എ യുടെ നേതൃത്വത്തിലുള്ള സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയെ അഖിലേന്ത്യാ നേതൃത്വം പിരിച്ചുവിട്ടത് ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ വിജയമായി കണക്കാക്കേണ്ടതില്ലെന്നും ആസാദ് ചൂണ്ടിക്കാണിച്ചു.

സംഘടനാ തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഗുലാം നബി ആസാദ് ഒക്ടോബര്‍ 11 ബുധനാഴ്ച കേരളത്തിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+