ഫിജിയില്‍ ഇന്ത്യന്‍ വംശജര്‍ ഭരിക്കില്ലെന്ന് ഖറാസെ
സുവ: ഫിജിയില്‍ ഇന്ത്യന്‍ വംശജര്‍ ഇനി ഒരിക്കലും അധികാരത്തില്‍ വരില്ലെന്ന് ഫിജി പ്രധാനമന്ത്രി ലയ്സെനിയ ഖറാസെ പറഞ്ഞു.
ഇന്ത്യന്‍ വംശജര്‍ ഫിജിയില്‍ അധികാരത്തില്‍ വരുന്നതിനോട് ഭൂരിഭാഗം ഫിജിക്കാര്‍ക്കും എതിര്‍പ്പാണെന്ന് ഒക്ടോബര്‍ പത്ത് ചൊവാഴ്ച ഖറാസെ പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ ഭാഗധേയം സംരക്ഷിക്കുന്നതിന് ചില ഉറപ്പുകളുണ്ടാവണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്.
വിവിധ വംശജര്‍ക്ക് അധികാരം ഉറപ്പാക്കുന്ന ഭരണഘടന വീണ്ടും പ്രാബല്യത്തില്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫിജിയില്‍ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്രചൗധരിയെ അധികാരഭ്രഷ്ടനാക്കിയ ജോര്‍ജ് സ്പെയിറ്റിന്റെ നേതൃത്വത്തിലുള്ള കലാപത്തെ തുടര്‍ന്നാണ് ഖറാസെ അധികാരത്തില്‍ വന്നത്. ഫിജിയില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നതിന് അനുകൂലമായ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖറാസെയുടെ സര്‍ക്കാര്‍ അധികാരമേറ്റത്.












Click it and Unblock the Notifications