സമാധാനശ്രമത്തിന് സമയം നല്‍കാമെന്ന് ഇസ്രയേല്‍
ജറുസലേം: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനും മധ്യപൗരസ്ത്യ ദേശത്ത് സമാധാനം പുന:സ്ഥാപിക്കാനും അന്തര്‍ദേശീയ മധ്യസ്ഥന്മാര്‍ക്ക് കൂടുതല്‍ സമയം നല്‍കാന്‍ ഒരുക്കമാണെന്ന് ഒക്ടോബര്‍ 10 ചൊവാഴ്ച ഇസ്രയേല്‍ വ്യക്തമാക്കി.
പലസ്തീന്‍ അധികൃതരുമായി സമാധാനചര്‍ച്ചകള്‍ തുടരാന്‍ ഇസ്രയേല്‍ ഒരുക്കമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി യഹൂദ് ബാരക്കിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രയേലി മന്ത്രിസഭാ യോഗത്തിനു ശേഷമാണ് യഹൂദ് ബാരക് സമാധാനശ്രമങ്ങളെ സ്വാഗതം ചെയ്തുകൊണ്ട് പ്രസ്താവനയിറക്കിയത്. പലസ്തീനികളുമായുള്ള പോരാട്ടത്തില്‍ ഇസ്രയേല്‍ പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് കൂടുതല്‍ വിപുലമായ നടപടികള്‍ സ്വീകരിക്കാന്‍ സംരക്ഷണ സേനയോട് മന്ത്രിസഭായോഗം ആവശ്യപ്പെട്ടു.
അതിനിടെ യുഎന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്‍ ഇസ്രയേലല്‍, പലസ്തീന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. കുറഞ്ഞ സമയത്തിനുള്ളില്‍ സമാധാനശ്രമങ്ങളുമായി പരമാവധി മുന്നോട്ടുപോവാനാണ് ശ്രമിക്കുന്നതെന്ന് അന്നന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
വെസ്റ് ബാങ്കിനു ചുറ്റുമുള്ള ചില നഗരങ്ങളില്‍ പലസ്തീനികളും ഇസ്രയേലികളും തിങ്കളാഴ്ച ഏറ്റുമുട്ടി. പോരാട്ടങ്ങളില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ഇരുവിഭാഗവും തമ്മില്‍ 12-ാമത്തെ ദിവസവും പോരാട്ടം തുടരുകയാണ്.












Click it and Unblock the Notifications