സിരിമാവോ ബന്ദാരനായകെ അന്തരിച്ചു
കൊളംബോ: മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി സിരിമാവോ ബന്ദാരനായകെ അന്തരിച്ചു. പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്ത് റോസ്മഡ് പ്ലെയ്സിലുള്ള വീട്ടിലേക്ക് തിരിച്ചു പോകും വഴിയാണ് അന്ത്യം. 84 വയസ്സായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണം.
ലോകത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായ ബന്ദാരനായകെ കഴിഞ്ഞ ആഗസ്ത് 13-നാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. അനാരോഗ്യം മൂലമാണ് താന്‍ പ്രധാനമന്ത്രിപദം ഒഴിയുന്നതെന്ന് അവര്‍ അന്ന് വ്യക്തമാക്കിയിരുന്നു. മൂന്നു തവണ അവര്‍ ശ്രീലങ്കയുടെ പ്രധാനമന്ത്രിപദത്തിലെത്തിയിട്ടുണ്ട്. അവസാനത്തെ തവണ മകള്‍ ചന്ദ്രിക കുമാരതുംഗയുടെ പ്രസിഡണ്ട് പദവിയുടെ കീഴിലാണ് അവര്‍ പ്രധാനമന്ത്രി പദത്തിലിരുന്നത്.
പ്രധാനമന്ത്രിപദം ത്യജിച്ചെങ്കിലും ഭരണകക്ഷിയായ ശ്രീലങ്കാ ഫ്രീഡം പാര്‍ട്ടിയുടെ പ്രധാന നേതാവായി അവര്‍ തുടര്‍ന്നിരുന്നു.












Click it and Unblock the Notifications