കൊച്ചിയില്‍ ഇന്റര്‍നെറ്റ് മുഖേന അവധിവ്യാപാരപദ്ധതി
കൊച്ചി: കൊച്ചിയില്‍ കമ്മോഡിറ്റി എക്സ്ചേഞ്ച് സ്ഥാപിക്കാന്‍ വാണിജ്യകേന്ദ്രങ്ങള്‍ ശ്രമമാരംഭിച്ചു. ഇടപാടുകള്‍ ഇന്റര്‍നെറ്റ് മുഖേനയാക്കാനും പദ്ധതിയുണ്ട്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യാ പെപ്പര്‍ ആന്‍ഡ് സ്പൈസസ് ട്രേഡ് അസോസിയേഷനാണ് വിവിധ ഉത്പന്നങ്ങളില്‍ ഒരേ സമയം അവധി വ്യാപാരം നടത്താന്‍ മുന്‍കൈയെടുക്കുന്നത്. അവധിവ്യാപാരം നിയന്ത്രിക്കുന്ന ഫോര്‍വേര്‍ഡ് മാര്‍ക്കറ്റ്സ് കമ്മീഷനും എക്സ്ചേഞ്ച് സ്ഥാപിക്കുന്നതിന് അനുകൂലമാണ്.
ഇപ്പോള്‍ കുരുമുളകിന്റെ അവധിവ്യാപാരം നിയന്ത്രിക്കുന്ന അസോസിയേഷന്‍ മറ്റ് ഉത്പന്നങ്ങളിലേക്കു കൂടി തിരിയും. രാജ്യാന്തര തലത്തില്‍ നടക്കുന്ന അവധിവ്യാപാരം ഡോളര്‍ അടിസ്ഥാനത്തിലാക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ട്.
വിവിധ ഉത്പന്നങ്ങളില്‍ ഇടപാടുകള്‍ നടത്തുന്ന പ്രാദേശിക എക്സ്ചേഞ്ചുകളുടെ കൂടിച്ചേരല്‍ വിപണിയ്ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യാപെപ്പര്‍ ആന്‍ഡ് സ്പൈസ് ട്രേഡ് അസോസിയേഷന്‍.












Click it and Unblock the Notifications