ഹ്യുണ്ടായ് മൊബൈല്‍ ഫോണുകള്‍ ഇന്ത്യയിലെത്തും
സിയോള്‍: ദക്ഷിണകൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് ഇലക്ട്രോണിക്സ് കോര്‍പറേഷന്റെ മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്സെറ്റുകള്‍ അധികം താമസിയാതെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഇന്ത്യാ സര്‍ക്കാര്‍ മൊബൈല്‍ ഹാന്‍ഡ്സെറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗുണമേന്മാസര്‍ട്ടിഫിക്കറ്റ് കമ്പനിയുടെ ഉത്പന്നം നേടിക്കഴിഞ്ഞു.
അടുത്തുതന്നെ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഹാന്‍ഡ്സെറ്റുകള്‍ ഇറക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായ് കോര്‍പറേഷന്‍. ആറ് ലക്ഷം സബ്സ്ക്രൈബര്‍ ലൈനുകള്‍ക്ക് ഹാന്‍ഡ്സെറ്റുകള്‍ എത്തിക്കാനുള്ള ഒരു കരാറിന് കമ്പനി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
2001 ആകുമ്പോഴേയ്ക്കും ഇന്ത്യയില്‍ 20 ലക്ഷം മൊബൈല്‍ സബ്സ്ക്രൈബര്‍ ലൈനുകള്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. മൊബൈല്‍ ഫോണ്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഉത്തമവിപണിയായി മാറിക്കൊണ്ടിരിക്കുന്നു.












Click it and Unblock the Notifications