ഗള്‍ഫ് യാത്രയ്ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഉല്ലാസനിരക്കുകള്‍
ദില്ലി: ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉല്ലാസയാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് യാത്രക്കാരെ ഉദ്ദേശിച്ചാണിത്. യു എ ഇ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് അമേരിക്കന്‍ ഡോളര്‍ നിരക്കില്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് 35 ശതമാനം ഇളവ് ലഭിക്കും.
ഡിസ്കൗണ്ട് നിരക്കിലുള്ള ടിക്കറ്റുകള്‍ നവംബര്‍ 30 വരെ വാങ്ങാം. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനയാത്രയ്ക്ക് ഡിസംബര്‍ 15 വരെ പ്രത്യേകനിരക്കിലുള്ള ടിക്കറ്റുകള്‍ ഉപയോഗിക്കാം. എക്സിക്യൂട്ടീവ്, ഇക്കോണമി ക്ലാസുകള്‍ക്കും കുട്ടികള്‍ക്കുള്ളടിക്കറ്റിനും സൗജന്യം ബാധകമാണ്.












Click it and Unblock the Notifications