ചീന അതിര്‍ത്തി ലംഘിക്കുന്നു: അരുണാചല്‍ മുഖ്യമന്ത്രി
ഇറ്റാനഗര്‍: വടക്കുകിഴക്കന്‍ മേഖലയില്‍ ചീന തുടര്‍ച്ചയായി അതിര്‍ത്തിലംഘനം നടത്തുകയാണെന്ന് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ ആരോപിച്ചു.
യഥാര്‍ത്ഥ നിയന്ത്രണ രേഖ ചീന ലംഘിക്കുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് അരുണാചല്‍ മുഖ്യമന്ത്രി മുകുത് മിഥി ഒക്ടോബര്‍ 11ബുധനാഴ്ച ഇന്ത്യാഇന്‍ഫോയോട് പറഞ്ഞു. ഇതിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ്, വിദേശകാര്യ വകുപ്പ്, പ്രതിരോധ വകുപ്പ് എന്നിവക്ക് പല തവണ റിപ്പോര്‍ട്ടു നല്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി ഗ്രാമങ്ങളുടെ സമഗ്രവികസനത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും മിഥി ആവശ്യപ്പെട്ടു.
അതേസമയം ചീനയുടെ അതിര്‍ത്തിലംഘനത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇന്ത്യന്‍ സൈനികവൃത്തങ്ങള്‍ തയ്യാറായില്ല.












Click it and Unblock the Notifications