Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യാ- പാക് യുദ്ധം ഒഴിവാക്കി : ക്ലിന്റണ്‍

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധം ഉണ്ടാകാമായിരുന്നത് ഒഴിവാക്കാന്‍ താന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന ് യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍. ഇപ്പോഴും താന്‍ അതിന് ശ്രമിക്കുകയാണെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ആണവയുദ്ധം ഉണ്ടാകാന്‍ സാധ്യതയുള്ളതായി താന്‍ ഭയക്കുന്നുവെന്നും ക്ലിന്റണ്‍ വ്യക്തമാക്കി.

ഒക്ടോബര്‍ 11 ബുധനാഴ്ച വൈറ്റ് ഹൗസില്‍ വെച്ച് പ്രശസ്ത എഴുത്തുകാരന്‍ ജോ ക്ലീനു നല്‍കിയ ഒരഭിമുഖത്തിലാണ് യു എസ് പ്രസിഡന്റ് ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ താന്‍ നടത്തിയ ശ്രമങ്ങളെപ്പറ്റി മനസ്സു തുറന്നത്. തന്റെ അധികാരകാലത്തെ ഒരു പ്രമുഖലക്ഷ്യം തന്നെ ഇന്ത്യാ- പാക് യുദ്ധവും സംഘര്‍ഷവും ഒഴിവാക്കുകയെന്നതായിരുന്നുവെന്ന് ക്ലിന്റണ്‍ പറഞ്ഞു.

ലോകത്തെ സമാധാനശക്തിയായി യു എസിനെ മാറ്റിയെടുക്കാന്‍ തനിക്കു സാധിച്ചതായി ക്ലിന്റണ്‍ അവകാശപ്പെട്ടു. ഇന്ത്യയുമായി ഒരു പുതുബന്ധത്തിന്റെ അധ്യായം തുറക്കാന്‍ കഴിഞ്ഞു. സോമാലിയയില്‍ സമാധാനശ്രമങ്ങള്‍ക്കിടയില്‍ യു എസ് സൈനികരെ നഷ്ടപ്പെട്ടതില്‍ തനിക്കു ദു:ഖമുണ്ടെങ്കിലും അത് യു എസിന്റെ സമാധാന ഇടപെടലുകള്‍ക്ക് തിരിച്ചടിയാകരുതെന്ന് ക്ലിന്റണ്‍ യു എസ് കോണ്‍ഗ്രസിനോടഭ്യര്‍ത്ഥിച്ചു.

ക്ലിന്റണുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ വൈറ്റ് ഹൗസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+