Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പാര്‍ട്ടി നവംബര്‍ 23ന്: പസ്വാന്‍

ലക്നോ: നവംബര്‍ 23ന് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ജനതാദള്‍ (യുനൈറ്റഡ്) നേതാവ് രാംവിലാസ് പസ്വാന്‍ പറഞ്ഞു. ശരത്യാദവുമായി താന്‍ യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ 11 ബുധനാഴ്ച ലഖ്നോവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 23ന് ദില്ലിയില്‍ പുതിയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ച് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ശരത്യാദവ് ജനതാദള്‍ (യുനൈറ്റഡ്) പ്രസിഡന്റ് സ്ഥാനം ഉപേക്ഷിക്കുകയാണെങ്കില്‍ പാര്‍ട്ടി വിടേണ്ടതില്ലെന്നാണ് താന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സാധ്യമല്ലാതായി തീര്‍ന്നിരിക്കുന്നു.

ജനതാദള്‍ (യുനൈറ്റഡ്) ഒരു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് പസ്വാന്‍ പറഞ്ഞു. ഉത്തര്‍ പ്രദേശ് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+