Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാഡാ കേസ് വാദം മാറ്റിവെച്ചു

ദില്ലി: ടാഡാ കേസില്‍ ജയിലില്‍ കഴിയുന്ന വീരപ്പന്റെ അനുയായികളെ വിട്ടയക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഒക്ടോബര്‍ 17 ചൊവാഴ്ചയിലേക്ക് മാറ്റിവെച്ചു.

ഒക്ടോബര്‍ 11 ബുധനാഴ്ച ഹര്‍ജിയിന്മേല്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാവാത്തതിനെ തുടര്‍ന്നാണ് ഒക്ടോബര്‍ 17ന് വീണ്ടും വാദം കേള്‍ക്കുന്നത്.

വീരപ്പന്റെ 51 കൂട്ടാളികളെ വിട്ടയക്കാന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണം വെളിപ്പെടുത്താത്തതിന് കര്‍ണാടക സര്‍ക്കാരിനെ സുപ്രിം കോടതി വിമര്‍ശിച്ചു. കന്നട നടന്‍ രാജ്കുമാറിനെ വിട്ടയക്കാന്‍ വീരപ്പന്‍ മുന്നോട്ടുവെച്ച ആവശ്യം സാധിച്ചുകൊടുക്കാന്‍ വേണ്ടിയല്ലേ ഈ തീരുമാനമെന്ന് ജസ്റിസ് എസ്.പി. ബറൂച്ച ചോദിച്ചു. ബറൂച്ചയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് വാദം കേട്ടത്.

വീരപ്പന്‍ വെടിവെച്ചുകൊന്ന പൊലീസ് ഉദ്യോഗസ്ഥനായ ഷക്കീല്‍ അഹമ്മദിന്റെ അഛന്‍ അബ്ദുള്‍ കരീമാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഹര്‍ജി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+