ബിജെപിക്കാര്‍ക്ക് ജാമ്യം നിഷേധിച്ചു
കൊച്ചി: പ്ലസ് ടു സമരത്തിന്റെ പേരില്‍ കഴിഞ്ഞ ജൂലൈ 13 ന് തിരുവനന്തപുരത്ത് അക്രമം നടത്തിയ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 23 പേരാണ് ജയിലില്‍ കഴിയുന്നത്.
പ്രതികള്‍ ചെയ്ത കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്താല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് വിധിയില്‍ ജസ്റിസ് ആര്‍. രാജേന്ദ്രബാബു പറഞ്ഞു. എന്നാല്‍ ജാമ്യത്തിനായി പ്രതികള്‍ക്ക് വേണമെങ്കില്‍ തിരുവനന്തപുരത്തെ സെഷന്‍സ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications