Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്.ശ്രീനിവാസന്‍ തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറായി എസ്. ശ്രീനിവാസനെ നിയമിക്കാന്‍ മന്ത്രിഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ ഭക്ഷ്യമന്ത്രി ചന്ദശേഖരന്‍ നായരുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ശ്രീനിവാസന്‍.

ഇപ്പോഴത്തെ ജില്ലാ കളക്ടറായ ശാരദ മുരളീധരനെ റൂറല്‍ ഡവലപ്പ്മെന്റ് കമ്മീഷണറായി നിയമിക്കും. ഒക്ടോബര്‍ 11 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ഇക്കാര്യം അറിയിച്ചത്.

റവന്യൂ കമ്മിഷണര്‍ സി. ചന്ദ്രനെ റവന്യൂ സെക്രട്ടറിയായി നിയമിക്കും. റവന്യൂ കമ്മിണറുടെ ചുമതലയും ചന്ദ്രന് തന്നെയായിരിക്കും.

ഇപ്പോഴത്തെ റവന്യൂ സെക്രട്ടറിയാ ജിജി തോംസണെ കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറായി നിയമിക്കും. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറായ ഹര്‍ജീന്ദര്‍ സിംഗിന് പിന്നീട് നിയമനം നല്‍കും.

കേരള സര്‍വകലാശാല രജിസ്ട്രാറായി കെ.ആര്‍.മുരളിയെയും ലാന്‍ഡ് റവന്യൂ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറായി ബി.ശ്രീനിവാസിനെയും നിയമിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+