അനുജന്റെ ഭാര്യയെ വെട്ടിയശേഷം തൂങ്ങിമരിച്ചു
കൊച്ചി: അനുജന്റെ ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം ജ്യേഷ്ഠന്‍ തൂങ്ങിമരിച്ചു. ഗുരുതരമായി പരിക്കേറ്റ സഹോദരഭാര്യ ആശുപത്രിയില്‍ മരിച്ചു.
ഒക്ടോബര്‍ 11ബുധനാഴ്ചയാണ് സംഭവം.റബര്‍പാല്‍ തട്ടിക്കളഞ്ഞത് സംബന്ധിച്ച തര്‍ക്കമാണ് ദുരന്തത്തിനു കാരണമായത്. കാഞ്ഞിരമറ്റം റെയില്‍വെ സ്റേഷനു സമീപം താമസിക്കുന്ന പൂക്കാട്ടില്‍ തോമസുകുട്ടിയാണ് അനുജന്റെ ഭാര്യ മേരിയെ വെട്ടിപ്പരിക്കേല്പിച്ച ശേഷം തൂങ്ങിമരിച്ചത്. എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മേരി മണിക്കൂറുകള്‍ക്കകം മരിച്ചു.
മേരിയുടെ കഴുത്തില്‍ വെട്ടിയ തോമസുകുട്ടി മേരി മരിച്ചുവെന്നു കരുതി വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിനടുത്തുള്ള ഇടവഴിയില്‍ വെച്ചാണ് മേരിക്ക് വെട്ടേറ്റത്.












Click it and Unblock the Notifications