അട്ടപ്പാടിയില്‍ ഡിപിഇപിയുടെ പ്രത്യേകപദ്ധതി
പാലക്കാട്: അട്ടപ്പാടിആദിവാസിമേഖലയിലെ സമ്പൂര്‍ണ സാക്ഷരതയ്ക്കായി പ്രത്യേക ഡിപിഇപി സാക്ഷരതാ പദ്ധതി ആവിഷ്കരിക്കും.
ഡിപിഇപി പാലക്കാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ത്യാഗരാജന്‍ ഒക്ടോബര്‍ 11ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 14 വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യം വെച്ചാണ് പദ്ധതി നടപ്പിലാക്കുക. അട്ടപ്പാടിയില്‍ 500-ഓളം കുട്ടികള്‍ നിരക്ഷരരായി ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് പ്രത്യേക പരിശീലന പദ്ധതികള്‍ നടപ്പിലാക്കുമെന്നും ത്യാഗരാജന്‍ അറിയിച്ചു.












Click it and Unblock the Notifications