ബിജെപിയുടെ സഹായം ചോദിച്ചില്ല: നായനാര്‍
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരം നേടാന്‍ ഇടതുമുന്നണി ഒരിടത്തും ബിജെപിയുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഇ.കെ.നായനാര്‍ പറഞ്ഞു.
ഒക്ടോബര്‍ 11 ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയുടെ പിന്തുണ സിപിഎം ആവശ്യപ്പെട്ടു എന്ന ആരോപണം ശരിയല്ല. അങ്ങനെയെങ്കില്‍ ബിജെപിയുടെ പിന്തുണ കൊണ്ടു ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നേടിയ നേതൃസ്ഥാനങ്ങള്‍ തങ്ങള്‍ ഉപേക്ഷിച്ചതെന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു.
എന്നാല്‍ ബിജെപി നിഷ്പക്ഷത പാലിച്ചതു വഴി എല്‍ഡിഎഫിനു കിട്ടിയ നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കില്ലെന്ന് നായനാര്‍ വ്യക്തമാക്കി.
ബിജെപിയുമായി ഒരുതരത്തിലുള്ള ബന്ധവും എല്‍ഡിഎഫിനില്ല. എന്നാല്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും ബിജെപിയുമായി പലയിടങ്ങളിലും ഇപ്പോഴും കൂട്ടുചേര്‍ന്നിരിക്കുകയാണ്. ബിജെപിയുമായി ചേര്‍ന്നു നേടിയ സ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ യുഡിഎഫ് തയ്യാറാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.












Click it and Unblock the Notifications