കല്ലട പദ്ധതി ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: കല്ലട ജലസേചന പദ്ധതിയിലെ സ്പെഷ്യല്‍ ചീഫ് എഞ്ചിനീയര്‍മാരായ വി.പി. അറുമുഖം, പി.കെ. കൃപാനന്ദസിംഗ് എന്നിവരെ സസ്പെന്റ് ചെയ്തു. ഒക്ടോബര്‍ 11 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതേക്കുറിച്ച് തീരുമാനമെടുത്തത്.
കേരഫെഡില്‍ വിതരണം ചെയ്യാതെ കെട്ടികിടക്കുന്ന വെളിച്ചെണ്ണ വില്‍ക്കാന്‍ നടപടികള്‍ സ്വീകരിക്കും. സിവില്‍ സപ്ലൈസ് സ്റോറുകള്‍, റേഷന്‍ കടകള്‍, നീതിസ്റോറുകള്‍ എന്നിവയിലൂടെ നഷ്ടം സഹിച്ചും വെളിച്ചെണ്ണ വില്‍ക്കും.
കാംകോയില്‍ നിന്നും 15 കൊയ്ത്തുയന്ത്രങ്ങള്‍ വാങ്ങാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രളയം മൂലം വലയുന്ന പശ്ചിമബംഗാളിലെ ജനങ്ങളെ സഹായിക്കാനായി ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ആസൂത്രണ ബോര്‍ഡുമായി ബന്ധപ്പെടുത്താന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് 26.59 കോടി രൂപ നല്‍കും. എസ്ഐമാരുടെ ശമ്പളസ്കെയില്‍ പുതുക്കി നിശ്ചയിക്കും.












Click it and Unblock the Notifications