കണ്ണൂര്‍: യുഡിഎഫ് മുന്നേറുന്നു
കണ്ണൂര്‍: കണ്ണൂരില്‍ റീപോളിംഗ് നടന്ന 30 ബൂത്തുകളിലെ ഫലം അറിവായി തുടങ്ങിയപ്പോള്‍ യുഡിഎഫ് കൂടുതല്‍ സീറ്റുകള്‍ നേടി. ഫലമറിവായ 18 വാര്‍ഡുകളില്‍ 12 എണ്ണവും യുഡിഎഫിനാണ്.
പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകള്‍ കൂടി യുഡിഎഫ് നേടി. ഇതോടെ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് കേവല ഭൂരിപക്ഷമായി. ആകെ 12 സീറ്റുകളില്‍ എട്ട് എണ്ണം യുഡിഎഫ് നേടിയപ്പോള്‍ നാലു സീറ്റുകള്‍ എല്‍ഡിഎഫിനാണ്.
പയ്യാവൂര്‍ ഉള്‍പ്പെടെയുള്ള എട്ടു പഞ്ചായത്തുകളിലെ മുപ്പതു ബൂത്തുകളിലാണ് ഒക്ടോബര്‍ 10ചൊവാഴ്ച വോട്ടെടുപ്പു നടന്നത്. ആദ്യഘട്ടം വോട്ടെടുപ്പില്‍ നടന്ന അക്രമങ്ങളെത്തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇവിടെ റീപോളിംഗിന് ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications