സൂര്യനെല്ലി: ഒന്നാംപ്രതിക്ക് ജാമ്യം
കൊച്ചി: സൂര്യനെല്ലി ലൈംഗിക പീഡന കേസ്സില്‍ ഒന്നാം പ്രതിയായ കൊന്നത്തടി രാജുവിനെതിരെ വിധിച്ചിരുന്ന ശിക്ഷ കേരള ഹൈക്കോടതി റദ്ദാക്കി. കോടതി രാജുവിന് ജാമ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
കോട്ടയം സെഷന്‍സ് കോടതിയായിരുന്നു രാജുവിനെതിരെ ശിക്ഷ വിധിച്ചിരുന്നത്. 13 വര്‍ഷത്തെ കഠിനതടവും പിഴയുമായിരുന്നു സെഷന്‍സ് കോടതി രാജുവിനെതിരെ വിധിച്ചിരുന്നത്.
നേരത്തെ കേസില്‍ കുറ്റവാളികളെന്ന് കണ്ട് സെഷന്‍സ് കോടതി ശിക്ഷിച്ച 34 പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ കോടതി ചുമത്തിയ വ്യവസ്ഥകള്‍ രാജുവിന്റെ കാര്യത്തിലും പ്രാബല്യമുണ്ടെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.
ജസ്റിസ് ആര്‍. രാജേന്ദ്ര ബാബുവാണ് രാജുവിന് ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications