എന്‍ എസ് എസ് വര്‍ഗീയ സംഘടനയല്ല : പണിക്കര്‍
കൊച്ചി: നായര്‍ സര്‍വീസ് സൊസൈറ്റി വര്‍ഗീയ സംഘടനയല്ലെന്ന് എന്‍ എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കര്‍ . ഒക്ടോബര്‍ 11 ബുധനാഴ്ച കൊച്ചിയില്‍ നായര്‍ യൂത്ത്മൂവ്മെന്റ് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പണിക്കര്‍.
എല്ലാ ജനവിഭാഗങ്ങളെയും ആദരിക്കുന്ന സംഘടനയാണ് എന്‍ എസ് എസ്. അഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന നയത്തോട് എന്‍ എസ് എസിനു വിയോജിപ്പാണുള്ളതെന്ന് പണിക്കര്‍ പറഞ്ഞു. ക്ഷേത്രങ്ങളില്‍ എല്ലാ സമുദായക്കാരെയും പ്രവേശിപ്പിക്കണമെന്നതാണ് എന്‍ എസ് എസ് നയം. എന്‍ എസ് എസിന്റെ ക്ഷേത്രങ്ങളില്‍ എല്ലാ സമുദായക്കാരെയും പ്രവേശിപ്പിക്കാറുണ്ടെന്നും നാരായണപ്പണിക്കര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications