കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോയില്‍ പൊട്ടിച്ചൊഴുക്കി പ്രതിഷേധം

  • By Staff
Google Oneindia Malayalam News

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക-ഇറക്കുമതി നയങ്ങള്‍ക്കെതിരെ ജനതാദള്‍ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ ജനതാദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്തത് പാമോയില്‍ പൊട്ടിച്ചൊഴുക്കിക്കൊണ്ട്. ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിന്റെ തുടക്കം പ്രതീകാത്മകമായി മട്ടാഞ്ചേരി വാര്‍ഫില്‍ ഉദ്ഘാടനം ചെയ്തത് മുന്‍ പ്രധാനമന്ത്രി വി.പി.സിംഹും.

ഇറക്കുമതി ചെയ്ത കാര്‍ഷികോല്‍പന്നങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ ബഹിഷ്കരിക്കണമെന്ന് സിംഹ് ആഹ്വാനം ചെയ്തു. കയറ്റിറക്കുമതി നയത്തിലെ അപാകതകള്‍ മൂലം കാര്‍ഷികമേഖലയില്‍ പ്രതിസന്ധി രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഹിമാചല്‍ പ്രദേശ്, ജമ്മു-കാശ്മീര്‍, പഞ്ചാബ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. 1991-ല്‍ കിലോഗ്രാമിന് 60 രൂപയായിരുന്ന റബറിന് ഇന്ന് 30 രൂപയില്‍ താഴെയാണ് വില. കൊപ്രയ്ക്ക് 20 രൂപയായി. കാപ്പിയുടെ വിലയിലും ഭീമമായ ഇടിവുണ്ടായി-സിംഹ് ചൂണ്ടിക്കാട്ടി.

ഐക്യമുന്നണി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കനുസൃതമായി ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയില്‍ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇറക്കുമതിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണ്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യഎണ്ണകള്‍ക്ക് 300 ശതമാനം വരെ നികുതി ചുമത്താമെന്നിരുന്നിട്ടും സര്‍ക്കാര്‍ അതിന് തയ്യാറാകുന്നില്ല - അദ്ദേഹം ആരോപിച്ചു.

കര്‍ഷകരുടെ ഐക്യമില്ലായ്മയാണ് ഇന്നത്തെ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് തുടര്‍ന്ന് പ്രസംഗിച്ച മുന്‍ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ പറഞ്ഞു. വ്യവസായമേഖലയെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നിട്ടിറങ്ങുമ്പോള്‍ കര്‍ഷകര്‍ നിസ്സഹായരാവുകയാണ്. സമാധാനപരമായ സമരത്തിലൂടെ കാര്‍ഷികമേഖലയുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തണം. അതിന്റെ പ്രതീകാത്മകമായ ആവിഷ്കരണമാണ് തുറമുഖത്തെ ഉപരോധം - ഗൗഡ പറഞ്ഞു.

തുടര്‍ന്ന് വാര്‍ഫ് ഗേറ്റിനകത്തു പ്രവേശിച്ച മുന്‍ പ്രധാനമന്ത്രിമാര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ജനതാദള്‍ പ്രവര്‍ത്തകരും കര്‍ഷകരും സമരത്തില്‍ പങ്കെടുത്തു. ജനതാദള്‍ സംസ്ഥാന പ്രസിഡണ്ട് എം.പി. വീരേന്ദ്രകുമാര്‍, രാഷ്ട്രീയ ജനതാദള്‍ ഉത്തര്‍പ്രദേശ് പ്രസിഡണ്ട് ഭോലാ സിംഹ്, കോണ്‍ഗ്രസ് എം.പി. വാസിം അഹമ്മദ്, എംഎല്‍എമാരായ നീലലോഹിതദാസന്‍ നാടാര്‍, സുലൈമാന്‍ റാവുത്തര്‍, ജനതാദള്‍ ഭാരവാഹികളായ എന്‍.എം. ജോസഫ്, വര്‍ഗീസ് ജോര്‍ജ്ജ്, സി.കെ. ഗോപി, കുട്ടിക്കട അഷറഫ്, പി.പി. ദാമോദരന്‍, ഗംഗാധരന്‍ നാടാര്‍, അഡ്വ. നിസ്സാര്‍ അഹമ്മദ്, കോരന്‍ മാസ്റര്‍, കെ. കൃഷ്ണന്‍കുട്ടി, ജി. ഹരീന്ദ്രനാഥ്, ഷേഖ് പി. ഹാരിസ്, അഡ്വ. മാത്യു ജോര്‍ജ്ജ്, ആനി സ്വീറ്റി എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X