സ്പെയിറ്റിനെതിരെ രാജ്യദ്രോഹകുറ്റം
സുവ: ഫിജിയില്‍ ബന്ദിനാടകം നടത്തിയ ജോര്‍ജ് സ്പെയിറ്റിനെതിരെ സുവാ കോടതി ഒക്ടോബര്‍ 11 ബുധനാഴ്ച രാജ്യദ്രോഹകുറ്റം ചുമത്തി. സ്പെയിറ്റിന്റെ കൂട്ടാളികളായ ഒമ്പത് സൈനികരെ കോടതി വെറുതെവിട്ടു.
കേസിന്റെ വിചാരണ ഒക്ടോബര്‍ 25ലേക്ക് കോടതി മാറ്റിവെച്ചു.
സ്പെയിറ്റിന്റെ കൂട്ടാളികളായ സൈനികരെ കോടതി വെറുതെ വിട്ടെങ്കിലും പൊലീസ് വീണ്ടും അറസ്റ് ചെയ്തേക്കും. കലാപം നടത്തുകയും ആയുധം കൈയില്‍ വെക്കുകയും ചെയ്തതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
മെയ് 19ന് ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി മഹേന്ദ്ര ചൗധരിയെ അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കുകയും പ്രസിഡന്റ് റാതു സര്‍ കാമിസെസ് മാരയുടെ ജീവന് ഭീഷണിയുയര്‍ത്തുകയും ചെയ്തതിനാണ് സ്പെയിറ്റിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുന്നത്.












Click it and Unblock the Notifications