ലങ്കയില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ലെന്ന് സൂചന
കൊളംബോ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാരംഭഫലങ്ങള്‍ ഒക്ടോബര്‍11ബുധനാഴ്ച പുറത്തുവന്നപ്പോള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടാവില്ല എന്നാണ് സൂചന.
ഈ സാഹചര്യത്തില്‍ ഭരണകക്ഷിയായ പീപ്പിള്‍സ് അലയന്‍സും പ്രധാന പ്രതിപക്ഷമായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും ചെറിയ കക്ഷികളില്‍ നിന്ന് സര്‍ക്കാരുണ്ടാക്കുന്നതിനാവശ്യമായ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം തുടങ്ങി.
ഇതുവരെയുള്ള ഫലങ്ങളനുസരിച്ച് പീപ്പിള്‍സ് അലയന്‍സും യുഎന്‍പിയും ഒപ്പത്തിനൊപ്പം നീങ്ങുകയാണ്. 225 അംഗ പാരലമെന്റില്‍ ഭൂരിപക്ഷം ലഭിക്കുന്നതിനാവശ്യമായ 113 സീറ്റ് ഇരുവിഭാഗങ്ങള്‍ക്കും ലഭിക്കില്ലെന്നാണ് സൂചന.












Click it and Unblock the Notifications