Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതി സമരം: കാറുകളുടെ ഉത്പാദനം തടസ്സപ്പെടുന്നു

ദില്ലി: മാരുതി ഉദ്യോഗ് ലിമിറ്റഡിലെ 4700 ജോലിക്കാര്‍ രൂക്ഷസമരമുറകളിലേയ്ക്കു കടന്നതോടെ രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയുടെ ഉത്പാദന പ്രക്രിയ പൂര്‍ണ്ണമായും തടസ്സപ്പെട്ടു തുടങ്ങി. മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒക്ടോബര്‍ മൂന്ന് മുതല്‍ നിസഹകരണസമരത്തിലായിരുന്ന ജോലിക്കാര്‍ ഒക്ടോബര്‍ 12 വ്യാഴാഴ്ച സമരത്തിന്റെ രീതി മാറ്റി. ഇനി മുതല്‍ സമരം രൂക്ഷമാക്കുമെന്ന് തൊഴിലാളി യൂണിയന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.

ഒക്ടോബര്‍ 12 ന് തൊഴിലാളികള്‍ പണിമുടക്കു നടത്തി. ഇത് രാജ്യത്തെ ഏറ്റവും വലിയ കാര്‍ ഉത്പാദക കമ്പനിയുടെ ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സമരം ഉത്പാദനത്തെ ബാധിച്ചതായി മാരുതി കമ്പനി അധികൃതര്‍ സമ്മതിച്ചു. എന്നാല്‍ സമരം ഒത്തു തീര്‍പ്പാക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.

സമരം നിര്‍ത്തി മാനേജ്മെന്റുമായി സഹകരിക്കാമെന്ന രേഖയില്‍ തൊഴിലാളികള്‍ ഒപ്പിടില്ലെന്ന് യൂണിയന്‍ നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പത് തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്തതിനെതിരേയാണ് സമരം ആരംഭിച്ചത്. അത് പിന്നീട് മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകള്‍ക്കുള്ള സമരമായി മാറുകയായിരുന്നു.

ഒക്ടോബര്‍ മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ സമരം നടത്തുകയായിരുന്നു. ഇതിനിടയില്‍ തൊഴിലാളികളുടെ പുതിയ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കമ്പനി വ്യക്തമാക്കി. തൊഴിലാളികളുടെ ആവശ്യം അംഗീകരിച്ചാല്‍ കമ്പനിക്ക് 60-70 കോടി രൂപയുടെ അധികബാധ്യത വരുമെന്നാണ് മാനേജ്മെന്റ് നിലപാട.്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+