കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ ി പി എം പാര്‍ട്ടി പരിപാടികളില്‍ വന്‍ മാറ്റം വരുത്തും

  • By Staff
Google Oneindia Malayalam News

റായ്പൂര്‍: സി പി എം പാര്‍ട്ടി നയപരിപാടികളില്‍ വന്‍മാറ്റം വരുത്തുമെന്ന് പോളിറ്റ് ബ്യൂറോ മെംബര്‍ സീതാറാം യെച്ചൂരി. ഒക്ടോബര്‍ 20 മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി ദേശീയസമ്മേളനത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുമെന്ന് യെച്ചൂരി അറിയിച്ചു.

ഇന്ത്യയിലും വിദേശത്തും മാറിയ രാഷ്ട്രീയ , സാമൂഹിക, സാമ്പത്തിക പരിതസ്ഥിതികളില്‍ പാര്‍ട്ടി പരിപാടികള്‍ മാറ്റേണ്ടതിന്റെ ആവശ്യകത മനസ്സിലായതായി യെച്ചൂരി വാര്‍ത്താലേഖകരെ അറിയിച്ചു. ഇക്കാര്യത്തെപ്പറ്റി പാര്‍ട്ടി ദീര്‍ഘകാലമായി പഠിച്ചു വരികയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

കോണ്‍ഗ്രസിതര മതേതര പാര്‍ട്ടികളുമായിച്ചേര്‍ന്ന് ഇന്ത്യയില്‍ ശക്തമായ ഒരു മൂന്നാംമുന്നണി കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിലാണ് സി പി എം. ഫലപ്രദമായ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നില്ലെന്ന് യെച്ചൂരി ആരോപിച്ചു.

സി പി എമ്മിന്റെ ദേശീയപാര്‍ട്ടി സ്ഥാനം നഷ്ടപ്പെട്ടതിനെതിരേ പാര്‍ട്ടി കോടതിയെ സമീപിക്കും. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ നിയമങ്ങള്‍ മാറ്റണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതംഗീകരിച്ചില്ലെങ്കില്‍ പാര്‍ട്ടി കോടതിയെ സമീപിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X