പ്രളയം: ബംഗാളില്‍ മരണസംഖ്യ 1300 ആയി
കല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആയിരത്തി മുന്നൂറോളമായി.
1212 പേര്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നും 115 പേരെ ഇപ്പോഴും കാണാനില്ലെന്നും ഡപ്യൂട്ടി മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്‍ജി പറഞ്ഞു.
ഒരു ലക്ഷത്തോളം പേര്‍ വെള്ളത്തിലൂടെ പകര്‍ന്ന രോഗങ്ങള്‍ മൂലം ദുരിതമനുഭവിക്കുകയാണ്. 24 പര്‍ഗാനാ ജില്ലയിലെ സ്ഥിതി ഇപ്പോഴും ഗൗരവമേറിയതാണെന്ന് ഭട്ടാചാര്‍ജി പറഞ്ഞു.
2.1 കോടിയിലേറെ ജനങ്ങള്‍ പ്രളയക്കെടുതിയില്‍ വലയുകയാണ്. 19 ലക്ഷം ഏക്കര്‍ ഭൂമിയിലെ കൃഷി നശിച്ചു. 20 ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു.












Click it and Unblock the Notifications