ബിജെപി പിന്തുണ വികസനത്തിന്: മുകുന്ദന്‍
തിരുവനന്തപുരം: ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എല്‍ഡിഎഫിനെയും മറ്റു ചിലയിടങ്ങളില്‍ യുഡിഎഫിനെയും തങ്ങള്‍ പിന്തുണച്ചത് വികസനം ലക്ഷ്യമാക്കിയായിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി.മുകുന്ദന്‍ പറഞ്ഞു.
ഇതിനു പിന്നില്‍ മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിനു ശേഷം ബിജെപി പിന്തുണ വേണ്ടെന്നു പറഞ്ഞ് സിപിഎമ്മുകാര്‍ രാജിവെച്ചത് അവര്‍ക്ക് വികസനത്തോട് പ്രതിബദ്ധതയില്ലാത്തതിനാലാണെന്ന് മുകുന്ദന്‍ ആരോപിച്ചു.
യുഡിഎഫിനെ ബിജെപി പിന്തുണച്ചത് ആ മുന്നണിയിലെ ചില ഘടകകക്ഷികള്‍ രേഖാമൂലം ആവശ്യപ്പെട്ടതു കൊണ്ടാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇടതുമുന്നണി പിന്തുണ ചോദിച്ചിരുന്നില്ലെന്നും മുകുന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications