മത്സ്യത്തൊഴിലാളികള്‍ക്ക് ബോണസ് ഏര്‍പ്പെടുത്തുന്നു
തിരുവനന്തപുരം: കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ബോണസ് ഏര്‍പ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ടി.കെ.രാമകൃഷ്ണന്‍ ഒക്ടോബര്‍ 12 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബോണസ് പദ്ധതി ഒക്ടോബര്‍ 15 ഞായറാഴ്ച മുതല്‍ നടപ്പിലാവും. മത്സ്യലേല കമ്മീഷന്‍ ഇനത്തില്‍ ലഭിക്കുന്ന തുകയില്‍ നിന്ന് ഒരു ശതമാനം നീക്കിവെച്ചാണ് ബോണസിനാവശ്യമായ തുക സംഭരിക്കുന്നത്. ഇങ്ങനെ സംഭരിക്കുന്ന തുക മത്സ്യത്തൊഴിലാളികള്‍ക്ക് ഉത്സവകാലത്ത് വിതരണം ചെയ്യും.
ആദ്യഘട്ടത്തില്‍ ഒരു ലക്ഷത്തോളം മത്സ്യത്തൊഴിലാളികള്‍ക്ക് ബോണസ് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങള്‍ വഴി മത്സ്യലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ബോണസ് ആനുകൂല്യം ലഭിക്കുക. മത്സ്യത്തൊഴിലാളികള്‍ പ്രവര്‍ത്തിയെടുത്ത ദിവസത്തിന്റെയും ലേലത്തില്‍ പങ്കെടുത്തു ലഭിച്ച വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ബോണസ് വിതരണമെന്നും അദ്ദേഹം പറഞ്ഞു.
കടക്കെണിയില്‍പ്പെട്ട് മത്സ്യലേലത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ സഹകരണ സംഘങ്ങള്‍ വഴി പലിശരഹിത വായ്പ വിതരണം ചെയ്യും. ഇതിനായി പ്രാഥമിക സഹകരണസംഘങ്ങള്‍ക്ക് ആറുകോടി രൂപ ഓഹരി മൂലധനം നല്കുമെന്നും മന്ത്രി രാമകൃഷ്ണന്‍ പറഞ്ഞു.












Click it and Unblock the Notifications