Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടതിയലക്ഷ്യം: എസ്പി ഹാജരാവാന്‍ ഉത്തരവ്

കൊച്ചി: കൊല്ലം എസ്എന്‍ കോളേജ് സമാധാനപരമായി തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സംരക്ഷണമേര്‍പ്പെടുത്തണമെന്ന ഉത്തരവ് പാലിക്കുന്നതില്‍ ഉന്നത പൊലീസുദ്യോഗസ്ഥര്‍ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം കാട്ടി എന്ന് കേരള ഹൈക്കോടതി കുറ്റപ്പെടുത്തി.

കോടതി ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് കൊല്ലം എസ്എന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.പി.വി.വിജയന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിന്മേലാണ് ഒക്ടോബര്‍ 12 വ്യാഴാഴ്ച ജസ്റിസുമാരായ എസ്.ശങ്കരസുബന്‍, എ.ലക്ഷ്മിക്കുട്ടി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇങ്ങനെ വിധിച്ചത്.

പ്രിന്‍സിപ്പലിനു സംരക്ഷണം നല്കുന്നതില്‍ കൊല്ലം പൊലീസ് സൂപ്രണ്ട് മനോജ് എബ്രഹാമും മറ്റു മൂന്ന്് പൊലീസുദ്യോഗസ്ഥരും വീഴ്ച വരുത്തിയതായി കോടതി കണ്ടെത്തി. കോടതിയലക്ഷ്യം വരുത്തിയ പൊലീസുദ്യോഗസ്ഥര്‍ ഒക്ടോബര്‍ 19 വ്യാഴാഴ്ച നേരിട്ടു ഹാജരാവണമെന്നും ഹൈക്കോടതി ഉത്തരവായി.

അതേസമയം പി.രാജേന്ദ്രന്‍ എംപി, ജെ.മേഴ്സിക്കുട്ടിയമ്മ എംഎല്‍എ, കൊല്ലം ജില്ലാ കളക്ടര്‍ കമല്‍ വര്‍ദ്ധന റാവു എന്നിവരെ കോടതിയലക്ഷ്യ നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്.

രക്തച്ചൊരിച്ചിലൊഴിവാക്കാനാണ് തങ്ങള്‍ ആത്മസംയമനം പാലിച്ചതെന്ന പൊലീസുദ്യോഗസ്ഥരുടെ വാദം കോടതി തള്ളിക്കളഞ്ഞു. ഇത് അംഗീകരിക്കുകയാണെങ്കില്‍ അരാജകത്വമായിരിക്കും ഫലമെന്ന് കോടതി പറഞ്ഞു. പൊലീസുദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മാപ്പപേക്ഷ തൃപ്തികരമല്ലെന്നും കോടതി പറഞ്ഞു.

ഇക്കഴിഞ്ഞ ഫിബ്രവരി ഒന്നിന് എസ്എന്‍ കോളേജ് പ്രിന്‍സിപ്പലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് നോക്കിനില്ക്കേ മണിക്കൂറുകളോളം ബന്ദിയാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+