കുട്ടികളെ കടത്തിക്കൊണ്ടു വന്നവര്‍ പിടിയില്‍
തിരുവനന്തപുരം: കുട്ടികളെ കടത്തിക്കൊണ്ടുവന്നതിന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേരെ റയില്‍വേ പൊലീസ് പിടികൂടി.
മുരുകന്‍, ജഗന്നാഥന്‍, രാജഗോപാല്‍ എന്നിവരാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റേഷനില്‍വെച്ച് പിടിയിലായത്. ഒക്ടോബര്‍ 11 ബുധനാഴ്ച രാത്രി മലബാര്‍ എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂവര്‍ സംഘം 15 കുട്ടികളോടൊപ്പം പിടിയിലായത്.
സംഘം കടത്തിക്കൊണ്ടു വന്ന കുട്ടികള്‍ നാലിനും പതിനഞ്ചിനുമിടയ്ക്കു പ്രായമുള്ളവരാണ്. തൂത്തുക്കുടിയിലെ തിരുച്ചെന്തൂരില്‍ നിന്നുള്ള ഇവരെ കോഴിക്കോട്, കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങിലെ വീടുകളിലും ഹോട്ടലുകളിലും വേലയ്ക്കു നിര്‍ത്താന്‍ കൊണ്ടുപോവുകയായിരുന്നു.
കുട്ടികളെ റെയില്‍വേ പൊലീസ് ജുവനൈല്‍ ഹോമിലാക്കിയിരിക്കുകയാണ്. കുട്ടികളുടെ രക്ഷകര്‍ത്താക്കളുമായി ബന്ധപ്പെട്ട് അവരെ തിരിച്ചയക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications