കസ്റ്റഡിയിലിരിക്കേ പ്രതി മരിച്ചു
പാലക്കാട് : സബ്ജയിലില്‍ കസ്റ്റഡിയിലിരിക്കേ പ്രതി മരിച്ചു. പാലക്കാട് സബ്ജയിലില്‍ റിമാന്‍ഡിലായിരുന്ന പെരുമ്പ ഓലശ്ശേരി സ്വദേശി രാജേഷ് (28) ആണ് ഒക്ടോബര്‍ 12 വ്യാഴാഴ്ച രാവിലെ സെല്ലില്‍വച്ച് മരിച്ചത്.
ഇയാള്‍ക്ക് അസുഖമാണെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തങ്ങള്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആശുപത്രിയില്‍ രാജേഷിനെ മരിച്ച നിലയിലാണ് എത്തിച്ചത്.
ഭാര്യാപീഡനം ആരോപിക്കപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത രാജേഷ് ഒക്ടോബര്‍ 10 ചൊവാഴ്ച മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇയാളുടെ ഭാര്യ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു.
റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുകൊടുത്തു.












Click it and Unblock the Notifications