Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ പി സി സി : ആസാദ് ചര്‍ച്ചകള്‍ നടത്തി

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ഒക്ടോബര്‍ 12 വ്യാഴാഴ്ച സംസ്ഥാന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. വിവിധ ഗ്രൂപ്പുകള്‍ വെവേറെ യോഗം കൂടി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് ആസാദിനെ കണ്ടത്.

ചര്‍ച്ചകള്‍ സുഗമമായിരുന്നുവെന്ന് പുറത്തുപറയുന്നുണ്ടെങ്കിലും അത്ര എളുപ്പമല്ല കാര്യങ്ങള്‍ എന്നാണ് അറിയുന്നത്. കെ പി സി സി പ്രസിഡന്റ് ആരാവണമെന്ന കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ കടുത്ത അഭിപ്രായവ്യത്യാസമാണുള്ളത്.

കെ.മുരളീധരന്‍ കെ പി സി സി പ്രസിഡന്റ് ആവണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. ഇക്കാര്യത്തില്‍ എ ഗ്രൂപ്പിന് വിയോജിപ്പുണ്ടെങ്കിലും അവര്‍ ഇക്കാര്യം പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ മറ്റു ഗ്രൂപ്പുകള്‍ ഐ ഗ്രൂപ്പ് നിര്‍ദ്ദേശത്തെ പരസ്യമായി എതിര്‍ക്കുന്നു. ഈ നിലപാടുകള്‍ സംഘടനാതിരഞ്ഞെടുപ്പില്‍ സമവായമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് തടസ്സമാകുന്നു. സ്വന്തം അജണ്ട നടപ്പാവുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പ് നടക്കട്ടെയെന്ന നിലപാടിലാണ് എല്ലാ ഗ്രൂപ്പുകളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+