Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ നിര്‍ദേശം

ഇടുക്കി: മുല്ലപെരിയാര്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ വിദഗ്ധ സമിതി നിര്‍ദേശിച്ചു.സമിതിയുടെ തീരുമാനത്തിനെതിരെ കേരളത്തിന്റെ പ്രതിനിധി വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെങ്കിലും മറ്റംഗങ്ങള്‍ എല്ലാവരും ഡാമിന്റെ ഉയരം കൂട്ടുന്നതിനോട് യോജിക്കുകയായിരുന്നു.

ഡാമിന്റെ ഉയരം കൂട്ടിയാലുണ്ടാകാവുന്ന പ്രശ്നങ്ങള്‍ കേരളത്തിന്റെ പ്രതിനിധിയായ ചീഫ് എഞ്ചിനീയര്‍ എം.കെ.പരമേശ്വന്‍ നായര്‍ ഉന്നയിച്ചെങ്കിലും സമിതിയിലെ മറ്റംഗങ്ങള്‍ അത് തള്ളി.

ഡാമിന്റെ ജലനിരപ്പ് കൂടിയാല്‍ 65000 ഹെക്ടര്‍ വനഭൂമി നശിക്കുമെന്ന കേരള ഫോറസ്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടിന്റെ പഠനം സമിതി തള്ളിക്കളഞ്ഞു. നാലായിരത്തോളം കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരുമെന്ന കേരള റവന്യൂ വകുപ്പിന്റെ പരാതിയും സമിതി നിരാകരിച്ചു.

ഡാമിന്റെ ഉയരം കൂട്ടണമെന്ന തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യത്തെ കുറിച്ച് പഠിക്കാന്‍ സുപ്രിം കോടതി നിര്‍ദേശ പ്രകാരം കേന്ദ്രസര്‍ക്കാരാണ് വിദഗ്ധസമിതി രൂപീകരിച്ചത്.

ഒക്ടോബര്‍ 19ന് സമിതി നിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയതിനു ശേഷം ജലവിഭവ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് നവംബര്‍ മൂന്നിന് മുമ്പായി റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍ സമര്‍പ്പിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+