ഹരീന്ദര്‍ സിങ് സ്ഥാനമേറ്റു
കൊച്ചി: ദക്ഷിണ നാവിക കമാന്‍ഡ് മേധാവിയായി വൈസ് അഡ്മിറല്‍ ഹരീന്ദര്‍ സിങ് ഒക്ടോബര്‍ 12 വ്യാഴാഴ്ച സ്ഥാനമേറ്റു. അതിവിശിഷ്ട സേവാ മെഡല്‍ ജേതാവാണ് അദ്ദേഹം.
രാവിലെ 7:55ന് കമാന്‍ഡ് ആസ്ഥാനത്തെ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതിനുശേഷം വൈസ് അഡ്മിറല്‍ ഹരീന്ദര്‍ സിങ്സെറിമോണിയല്‍ പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു.
കൊച്ചി നാവിക ആസ്ഥാനത്തിന്റെ മേധാവിയായിരുന്ന വൈസ് അഡ്മിറല്‍ ആര്‍.എന്‍.ഗണേഷ് ദില്ലിയില്‍ അണുശക്തി നിയന്ത്രിത വ്യൂഹത്തിന്റെ ഡയറക്ടര്‍ ജനറല്‍ ആയി സ്ഥലംമാറിപ്പോയ ഒഴിവിലാണ് നാവിക ആസ്ഥാനത്ത് ഉപമേധാവിയായിരുന്ന ഹരീന്ദര്‍ സിങിന്റെ നിയമനം.












Click it and Unblock the Notifications