കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസിന് സുപ്രിം കോടതി നോട്ടീസ്

  • By Staff
Google Oneindia Malayalam News

ദില്ലി: അറസ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ ലംഘിച്ചതിന് കേരളത്തിലെ ഒരു അഭിഭാഷകന്‍ പൊലീസിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിന്മേല്‍ നോട്ടീസയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു.

മാവേലിക്കര സ്വദേശി ജി.ജി. മാത്യുവാണ് പൊലീസ് കോടതിയലക്ഷ്യം കാണിച്ചെന്ന് ആരോപിച്ച് ഹര്‍ജി നല്‍കിയത്. അറസ്റ് ചെയ്യുമ്പോള്‍ പൊലീസ് പാലിച്ചിരിക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ ലംഘിച്ചുവെന്നാണ് ഹര്‍ജിയിലെ ആരോപണം.

1998 മെയ് 30ന് തന്റെ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന മാത്യുവിനെ പന്തളം സിഐ കൃഷ്ണന്‍കുട്ടിയും എഎസ്ഐ ശ്രീധരനും അറസ്റ് ചെയ്ത് സ്റേഷനില്‍ കൊണ്ടുപോയി മര്‍ദിച്ചുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന്റെയും മറ്റ് രേഖകളുടെയും ഫോട്ടോ കോപ്പി കാണിച്ചപ്പോള്‍ അതിന്റെ അസ്സല്‍ ആവശ്യപ്പെട്ട പൊലീസ് അതിന്റെ പേരില്‍ മാത്യുവിനെ പൊലീസ് സ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അറസ്റ് ചെയ്യുന്ന സമയത്തു തന്നെ അറസ്റ് രേഖപ്പെടുത്തണം, രേഖയില്‍ ഒപ്പുവെക്കണം, ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാന്‍ അനുവദിക്കണം, അറസ്റിന്റെ സമയം, സ്ഥലം എന്നിവ അറിയിക്കണം, അറസ്റ് ചെയ്യപ്പെട്ട ആള്‍ ആവശ്യപ്പെടുകയാണെങ്കില്‍ വൈദ്യപരിശോധന നടത്തണം എന്നിവയാണ് സുപ്രിം കോടതി നിബന്ധനകള്‍. ഇവ ലംഘിച്ചുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X