പ ി ഇ ഉഷ പരാതി നല്‍കി
ദില്ലി: കലിക്കറ്റ ് യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥ പി ഇ ഉഷ തനിക്കെതിരേയുള്ള ലൈംഗിക പീഡനത്തെപ്പറ്റി ദേശീയ മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ പരാതി നല്‍കി. കമ്മീഷന്‍ അംഗം ജസ്റ്റീസ് സുജാതാ മനോഹറിന് ഒക്ടോബര്‍ 12 വ്യാഴാഴ്ചയാണ് ഉഷ പരാതി നല്‍കിയത്. ദേശീയ വനിതാ കമ്മീഷനും ഉഷ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തിന്റെ ഗൗരവം മനുഷ്യാവകാശകമ്മീഷനു മനസ്സിലായതായും കമ്മീഷന്റെ അടുത്ത യോഗത്തില്‍ പരാതി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കുമെന്നും ജസ്റ്റീസ് സുജാതാ മനോഹര്‍ പരാതിക്കാരിക്ക് ഉറപ്പു നല്‍കി.
പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും നടപടികള്‍ എടുക്കുന്നതിലും പൊലീസ് വീഴ്ച വരുത്തിയതായും തന്നെ മാനസികമായി പീഡിപ്പിച്ചതായും ഉഷ പരാതിയില്‍ ചൂണ്ടിക്കാട്ടി.ഇക്കാര്യത്തില്‍ തൊഴില്‍ സ്ഥലത്തും തനിക്ക് പീഡനം അനുഭവിക്കേണ്ടിവന്നുവെന്ന് ഉഷ ബോധിപ്പിച്ചിട്ടുണ്ട് .
അധികാരികള്‍ തനിക്കെതിരായി നീങ്ങിയെന്നും നീതി ഉറപ്പാക്കാന്‍ മനുഷ്യാവകാശകമ്മീഷനും വനിതാ കമ്മീഷനും ഇടപെടണമെന്നും പി ഇ ഉഷ അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications