Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വദേശി പള്ളിവാദം: വിമര്‍ശനം വ്യാപകം

തിരുവനന്തപുരം: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സ്വദേശിസഭകള്‍ ഉണ്ടാക്കണമെന്ന ആര്‍ എസ് എസ് മേധാവി കെ ആര്‍ സുദര്‍ശന്റെ ആഹ്വാനത്തിനെതിരേ പ്രതിഷേധം വ്യാപകമായി. സുദര്‍ശന്റെ പ്രസ്താവനയ്ക്കെതിരേ ഒക്ടോബര്‍ 12വ്യാഴാഴ്ച കേരളത്തിലെ ഓര്‍ത്തഡോക്സ് സഭയും മാര്‍ത്തോമാ സഭയും കേരള മുഖ്യമന്ത്രി ഇ കെ നായനാരും രംഗത്തെത്തി.

സുദര്‍ശന്റെ പ്രസ്താവന ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്ന് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രസ്താവിച്ചു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഇവിടെ ജനിച്ചു വളര്‍ന്നവരാണ്. അവരുടെ ദേശീയബോധം സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്. രാജ്യത്തിന്റെ ഐക്യത്തിനും മതനിരപേക്ഷതയ്ക്കുമായി എന്നും നില കൊള്ളുന്നവരാണ് ക്രിസ്ത്യാനികള്‍. ഈ സാഹചര്യത്തില്‍ സ്വദേശി പള്ളികള്‍ സ്ഥാപിക്കണമെന്ന ആര്‍ എസ് എസ് മേധവിയുടെ വാദം അനാവശ്യമാണ്- ബാവ ചൂണ്ടിക്കാട്ടി.

കേരളത്തിലെ മറ്റൊരു പ്രബല ക്രിസ്ത്യന്‍ സഭയായ മാര്‍ത്തോമാസഭയും ആര്‍ എസ് എസ് മേധാവിയുടെ ആഹ്വാനത്തെ ശക്തമായി വിമര്‍ശിച്ചു. ഇന്ത്യയിലെ ക്രിസ്ത്യന്‍ സഭകള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് ആര്‍ എസ് എസിന്റേതെന്ന് മാര്‍ത്തോമാസഭയുടെ പരമാധ്യക്ഷന്‍ മാര്‍ത്തോമാ മെത്രാപ്പോലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റം പറഞ്ഞു.

സുദര്‍ശന്‍ കുഴിച്ച കുഴിയില്‍ വീഴാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും ആര്‍ എസ് എസിന്റെ അതിസാമര്‍ത്ഥ്യം വിലപ്പോവില്ലെന്നും മാര്‍ത്തോമാമെത്രാപ്പോലീത്താ വ്യക്തമാക്കി. മാര്‍ത്തോമാസഭ സ്വതന്ത്രസഭയാണെങ്കിലും വിദേശത്ത് പലയിടത്തും സഭയ്ക്ക് പള്ളികളുണ്ട്. അവിടത്തെ സഭാംഗങ്ങളുമായി ബന്ധപ്പെടാന്‍ പാടില്ലെന്ന് സര്‍ക്കാരിന് പറയാനാവുമോ?- മാര്‍ത്തോമാ മെത്രാപ്പോലീത്താ ചോദിച്ചു. വിദേശത്തുള്ള അമ്പലങ്ങളില്‍ ആരാധനാസ്വാതന്ത്യ്രം അതാത് സര്‍ക്കാരുകള്‍ നിരോധിച്ചാല്‍ എന്തു ചെയ്യും. ഇതൊരിക്കലും അംഗീകരിക്കാനാവില്ല .

എന്നാല്‍ ആര്‍ എസ് എസ് മേധാവിയുടെ പ്രസ്താവന മാര്‍ത്തോമാസഭാംഗങ്ങളുടെ പിന്തുണ നേടാനാണോ എന്ന ചോദ്യത്തോട് മാര്‍ത്തോമാമെത്രാപ്പോലീത്താ പ്രതികരിച്ചില്ല. കേരളത്തിലെ മാര്‍ത്തോമാസഭയും ഓര്‍ത്തഡോക്സ് സഭയും പ്രവര്‍ത്തിക്കുന്നതു പോലെ സ്വതന്ത്രസഭകളായി മറ്റു ക്രിസ്ത്യന്‍ സഭകളും പ്രവര്‍ത്തിക്കണമെന്നായിരുന്നു ആര്‍ എസ് എസ് മേധാവിയുടെ ആഹ്വാനം.

ആര്‍ എസ് എസ് മേധാവിയുടെ പ്രസ്താവനയില്‍ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ( കെ സി സി ) പ്രതിഷേധിച്ചു. ആര്‍ എസ് എസ് ഇന്ത്യന്‍ ക്രിസ്ത്യാനികളുടെ ദേശാഭിമാനത്തെ പരീക്ഷിക്കരുതെന്ന് കെ സി സി മുന്നറിയിപ്പു നല്‍കി. ഇന്ത്യയിലെ ജനങ്ങളും ഭരണഘടനയും ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ദേശപ്രേമികളാണോ എന്ന് വ്യക്തമാക്കട്ടെ- കെ സി സി പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ പുതിയ ആക്രമണം അഴിച്ചുവിടാനുള്ള ആഹ്വാനമാണ് സുദര്‍ശന്റെ പ്രസ്താവനയെന്ന് കേരളാ മുഖ്യമന്ത്രി ഇ കെ നായനാര്‍ ചൂണ്ടിക്കാട്ടി. ക്രിസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാതന്ത്യ്രത്തിനു നേരെയുള്ള വെല്ലുവിളിയാണ് ആര്‍ എസ് എസ് ജല്‍പനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+